തെന്നിന്ത്യൻ സൂപ്പർ നായിക സമാന്ത റൂത്ത് പ്രഭു അമ്മയാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. 2026 ഡിസംബറിൽ സമാന്തയ്ക്കും ഭർത്താവ് രാജ് നിഡിമോരുവിനും കുഞ്ഞ് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
സാമന്തയുടെ ഏറ്റവും പുതിയ ചിത്രമായ മാ ഇന്റി ബംഗാരം എന്ന ചിത്രത്തിന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ട് എത്തിയപ്പോൾ താരത്തിന്റെ ബേബി ബംപ് കണ്ടുവെന്നാണ് ആരാധകർ പറയുന്നത്. ലൂസ് ഫിറ്റ് ജീൻസും വൈറ്റ് ബനിയനുമാണ് താരം ധരിച്ചത്.
സിനിമയുടെ വിജയാഘോഷങ്ങളുടെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് താരം ഗർഭിണിയാണെന്ന തരത്തിലുള്ള ചർച്ചകൾ ആരാധകർക്കിടയിൽ ശക്തമായത്.
ഇതോടെയാണ് ആരാധകർ താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്. തൊട്ടുപിന്നാലെ ദേശീയ മാധ്യമങ്ങളിലൂടെ താരത്തോട് അടുത്ത വൃത്തങ്ങൾ വാർത്ത ശരിവെയ്ക്കുകയായിരുന്നു.
ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ 2025 ഡിസംബർ ഒന്നിനാണ് സാമന്തയും രാജ് നിഡിമോരുവും വിവാഹിതരായത്. കോയമ്പത്തൂരിലെ ഈഷ യോഗ സെന്ററിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ദി ഫാമിലി മാൻ 2, സിറ്റാഡൽ: ഹണി ബണ്ണി തുടങ്ങിയ ഹിറ്റ് പരമ്പരകളുടെ ചിത്രീകരണത്തിനിടയിലാണ് ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്. ഇത് സാമന്തയുടെ രണ്ടാം വിവാഹമാണ്. മുൻപ് പ്രമുഖ തെലുങ്ക് നടൻ നാഗ ചൈതന്യയുമായി സാമന്ത വിവാഹിതയായിരുന്നു. 2017 ഒക്ടോബറിൽ ഗോവയിൽ വെച്ച് പ്രൗഢഗംഭീരമായ ചടങ്ങുകളോടെയായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ 2021-ൽ ഇരുവരും വേർപിരിഞ്ഞു.